Thursday 2 October 2014

My Farm




My Farm

ഹോക്കി കിരീടം ഇന്ത്യയ്ക്ക്; റിലേയിലും സ്വര്‍ണ്ണം

ഇഞ്ചിയോണ്‍: ഹോക്കിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചും 4 x 400 മീറ് റെക്കോഡോടെ ഒന്നാമതെത്തിയും ഇന്ത്യ ഏഷ്യന്‍ ഗയിംസില്‍ വ്യാഴാഴ്ച രണ്ട് സ്വര്‍ണ്ണം കൂടി നേടി. ഹോക്കിയില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തില്‍ 16 കൊല്ലത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനെ പരാാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി ടീമുകള്‍ സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ മലയാളിയായ ഗോളി ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യന്‍ ജയം (4-2).
റിലേയില്‍ മലയാളി താരം ടിന്റു ലൂക്ക അടങ്ങിയ ടീം ഏഴ് മിനിറ്റ് 9.34 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം അണിഞ്ഞത്.
ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. ഈ വിജയത്തോടെ 2016 ല്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് ഇന്ത്യ യോഗ്യത് നേടി. 1998 ല്‍ ആണ് ഇന്ത്യന്‍ പുരുഷഹോക്കി ടീം അവസാനമായി ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം നേടിയത്. ധന്‍രാജ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു അത്. 2002ല്‍ ബുസാന്‍ ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ദക്ഷിണകൊറിയയോട് തോറ്റു. എട്ടുതവണ ഏഷ്യന്‍ ഗെയിംസ് വിജയികളായ പാകിസ്ഥാനെ നേരിടുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്കാര്‍ ആഗ്രഹിച്ചിരുന്നില്ല.
ആതിഥേയരായ കൊറിയന്‍ പടയെ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ ഫൈനലില്‍ ഏറ്റുമുട്ടിയ പാകിസ്ഥാനും മലേഷ്യയും തമ്മിലായിരുന്നു മറ്റൊരു സെമിഫൈനല്‍. ഷൂട്ടൗട്ടിലൂടെ 6-5 എന്ന സ്കോറിനാണ് പാകിസ്ഥാന്‍ വിജയിച്ചത്.